• kgmnj73@gmail.com
  • +94 9726 8898
Guru MKG
Guru MKG
  • Home
  • Courses
  • Gospel
  • Story
  • Shop
  • Pages
    • Instructor Profile
  • Contact
  • 0
  • Login
  • |
  • Register
    • Login
    • Register
Guru MKG
  • Home
  • Courses
  • Gospel
  • Story
  • Shop
  • Pages
    • Instructor Profile
  • Contact
Login/registration

എന്താണ് സമാധി?

Guru MKG > GOM > General > എന്താണ് സമാധി?
  • Manoj KG
  • January 18, 2025January 19, 2025
  • 2 Comments on എന്താണ് സമാധി?
  • General

സമാധി ഹൈന്ദവമാണോ?
ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും സമാധിയുമായി കാര്യമുണ്ടോ?

സമാധിയെന്നാൽ ഏതേലും ഒരു മതത്തിന്റെ ആശയമല്ല. സമാധി എന്ന വാക്ക് ബൈബിളിൽ ഇല്ല ഖുറാനിൽ ഇല്ല അതുകൊണ്ട് അതുമായി ഞങ്ങൾക്ക് ബന്ധമില്ല എന്നുപറയുന്നത് വിവേകശൂന്യമാണ്‌.

സമാധി എന്താണ് എന്ന് മനസിലാക്കിയാൽ ആ ആശയത്തിലുള്ള കാര്യങ്ങൾ താൻ വിശ്വസിക്കുന്ന മതത്തിലുണ്ടോ ഇല്ലയോ എന്ന് വിലയിരുത്തുന്നതാണ് അഭികാമ്യം.

സമാധി എന്താണ് എന്ന് മനസിലാക്കണം എങ്കിൽ മറ്റുചില കാര്യങ്ങൾ അറിയണം. അതറിയാതെയും അനുഭവിക്കാതെയും സമാധി എന്താണ് എന്ന് എത്ര പറഞ്ഞാലും ആരും മനസിലാക്കാൻ പോകുന്നില്ല

ഒരു മനുഷ്യന് ദേഹം ദേഹി ആത്മാവ് ഉണ്ടെന്ന് ആദ്യം അറിയണം.

ദേഹം എന്താണ് എന്ന് കാണുന്നതുകൊണ്ട് പ്രവർത്തിക്കുന്നതുകൊണ്ട് സകലർക്കും അറിയാം.

ദേഹി എന്താണ് എന്ന് ചോദിച്ചാൽ ചിലരെങ്കിലും ആലോചിച്ചു നിൽക്കുന്നത് കാണാം. കാരണം ദേഹിയെ ആരും കണ്ടിട്ടില്ല. എന്നാൽ ദേഹിയുടെ സവിശേഷതകൾ പറയുമ്പോൾ ഓ, ഇതായിരുന്നോ ദേഹി എന്നതുകൊണ്ട് ഉദേശിച്ചത്‌ എന്ന് ചോദിക്കും!ശൂശൂ

ദേഹി എന്നതിന് മറ്റൊരു പേര് വ്യക്തിത്വം എന്ന് പറയാം, അത് കാണാൻ പറ്റില്ല എന്നാൽ അതാണ് ഒരുവനെ അവനാക്കുന്നത്. ദേഹം ഓരോരുത്തരുടേതും വ്യത്യസ്തമായിരിക്കുന്നപോലെ ദേഹിയും (വ്യക്തിത്വവും) ഓരോരുത്തർക്കും വ്യത്യസ്തം ആണ്.

ഒത്തിരിയേറെ അവയവങ്ങൾ ചേരുമ്പോഴാണ് ദേഹം ഉണ്ടാകുന്നത് എന്നപോലെ ഒട്ടനവധി ഘടകങ്ങൾ ചേർന്നതാണ് ദേഹി. ബുദ്ധി ചിന്ത അറിവ് ഭാവങ്ങൾ വികാരങ്ങൾ ആഗ്രഹങ്ങൾ ഇങ്ങനെ പോകുന്നു ദേഹിയിലെ ഘടകങ്ങൾ.

ഇപ്പോൾ ദേഹി എന്നതിനെകുറിച്ച് അറിവില്ലാത്തവർക്ക് കുറച്ചുകാര്യങ്ങൾ ഗ്രഹിക്കാൻ സാധിച്ചിട്ടുണ്ടാവും. ദേഹവും ദേഹിയും ഉളളതുപോലെ മനുഷ്യന് ആത്മാവും ഉണ്ട്.

ദേഹത്തെപോലെ ദേഹിയെപ്പോലെ ഒട്ടനവധി ഘടകങ്ങൾ ചേർന്നത് തന്നെയാണ് ആത്മാവും. ആരും അത് പഠിപ്പിച്ചു തരാത്തതിനാൽ പലർക്കും അത് അജ്ഞാനമായി ഇരിക്കുന്നു എന്നുമാത്രം! അറിയുന്നതിനെക്കാൾ അറിവില്ലാത്തകാര്യങ്ങളാണല്ലോ എപ്പോഴും കൂടുതൽ. അറിയാത്തതുകൊണ്ട് അതില്ല എന്ന് പറയുന്നത് വിവേകശൂന്യം ആണെന്ന് മാത്രം!

അവബോധം ജ്ഞാനം മനഃസാക്ഷി തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ചേർന്നതാണ് മനുഷ്യൻറെ ആത്മാവ്. സിനിമകളിൽ കാണുന്നപോലെ സുതാര്യമായ ഒരു ശരീരഘടനയല്ല ആത്മാവ് എന്ന് ചുരുക്കം.

ശരീരം ഭൂമിയിലെ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു, ദേഹി പഞ്ചേദ്രിയ അറിവുകളാൽ വികസിക്കപ്പെട്ടിരിക്കുന്നു. ആത്മാവ് ദൈവീകമൂലകങ്ങളാൽ രൂപപ്പെട്ടിരിക്കുന്നു.

ദേഹത്തിന് നിലനില്കാനായി ഭൗതീകമായ ഘടകങ്ങൾ നിരന്തരം ആവശ്യമായതിനാൽ പ്രകൃതിയിൽ നിന്നും അത് ആർജ്ജിക്കുന്നു.

ദേഹിയുടെ നിലനിൽപ്പ് പഞ്ചേദ്രിയങ്ങളിലൂടെ നിരന്തരം ലഭിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചായതിനാൽ ഇന്ദ്രീയങ്ങളുടെ പ്രവർത്തനത്തിലൂടെ അത് ആർജ്ജിക്കപ്പെടുന്നു.

ആത്മാവിൻറെ നിലനിൽപ്പ് ദൈവീകമായ ഘടകങ്ങളിലൂടെ ആയതിനാൽ അത് ആർജ്ജിക്കാനായി പരിചരിച്ചിട്ടില്ലാത്തതിനാൽ ഭൂരിഭാഗം വ്യക്തികളിലും അത് സജീവമല്ല എന്ന് മാത്രം.

മനസിന് ശരീരം വിട്ടു സ്ഥലകാലപരിധിയില്ലാതെ ഭാഗികമായി സഞ്ചരിക്കാൻ കഴിയുന്നപോലെ, ആത്മാവിന് ശരീരവും മനസും വിട്ട് സ്ഥലകാലപരിധിയില്ലാതെ പൂർണ്ണമായി അഭ്യസനത്തിലൂടെ സഞ്ചരിക്കാൻ കഴിയും. ഈ കഴിവ് ആർജ്ജിച്ചെടുക്കാനായി ചില സിദ്ധികൾ ഉണ്ട്.

ശരീരം വിട്ടു മനസിന് സഞ്ചരിക്കാൻ കഴിയുമെങ്കിലും മനസിനെ നിയന്ത്രിക്കുന്നത് തലച്ചോറായതിനാൽ ശരീരത്തിൽ നിന്നും പൂർണ്ണമായും വിട്ടുപോകാൻ മനസിനാകില്ല.എന്നാൽ ആത്മാവിന് പൂർണ്ണമായി ശരീരവും മനസും വിട്ട് പോകാനാകും. സൂക്ഷ്മമായ അഭ്യസനത്തിലൂടെ മാത്രമേ വിട്ടുപോയാൽ തിരികെ ആർജിക്കാൻ സാധിക്കുകയുള്ളു.

ഒരു ബൾബ് ഉണ്ടാക്കി അതിനകത്തേക്ക് വൈദ്യുതി എത്തിച്ചാൽ പ്രകാശം കിട്ടും എന്ന് ഇപ്പോൾ നമുക്കറിയാം. ഇവിടെ ബൾബിനെ ദേഹത്തോടും വൈദ്യുതിയെ ആത്മാവിനോടും പ്രകാശത്തെ ദേഹിയോടും ഉപമിക്കാം.

ഒരു ബൾബ് ഉണ്ടാക്കി അതിനകത്തേക്ക് വൈദ്യുതി എത്തിച്ചാൽ പ്രകാശം കിട്ടും എന്ന് ഇപ്പോൾ നമുക്കറിയാം. ഇവിടെ ബൾബിനെ ദേഹത്തോടും വൈദ്യുതിയെ ആത്മാവിനോടും പ്രകാശത്തെ ദേഹിയോടും ഉപമിക്കാം.

വൈദ്യുതി വിട്ടുപോയാൽ പ്രകാശം നിലക്കും, ബൾബ് ചത്തതിന് സമമാകും. എപ്പോൾ വൈദ്യുതി തിരികെ ബന്ധത്തിലേക്ക് കൊണ്ടുവരുന്നോ അപ്പോൾ പ്രകാശം വീണ്ടും ഉണ്ടാകും ബൾബ് ജീവനുള്ളതായി മാറും.
ഇതേ കാര്യമാണ് ആത്മാവ് നമ്മിൽ ചെയ്യുന്നതും.

ഇവിടെ ആത്മാവിനെ ശരീരം വിട്ടുപോകാൻ അനുവദിക്കാൻ പരിശീലനത്തിലൂടെ സാധ്യമാണ്. അതുപോലെ തിരികെ കൊണ്ടുവരാനും. ആത്മാവ് ശരീരം വിട്ടാൽ ശരീരം ചത്തതിന് സമമാകും. മനസ് നിശ്ചലമാകും. ആത്മാവ് തിരികെ വരുമ്പോൾ ശരീരം ജീവനുള്ളതും മനസ് സജീവവും ആകും.

അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം വരാം, എന്തിന് ഇങ്ങനെ ആത്മാവിനെ പോകാനും വരാനും അനുവദിക്കണം? എന്താണ് അതിൻറെ ആവശ്യകത അല്ലങ്കിൽ പ്രയോജനം?

അപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാലോ – എന്തിന് മനസിനെ ചിന്തയിലൂടെ ശരീരം വിട്ട് പോകാൻ അനുവദിക്കണം. വീട്ടിൽ ഇരിക്കുമ്പോൾ വീടിന് പുറത്തുള്ളകാര്യങ്ങൾ ചിന്തിച്ചാൽ എന്താണ് പ്രയോജനം എന്നുചോദിച്ചാൽ എന്താണ് അതിനുള്ള ഉത്തരം?

ഇതുപോലെ ചിലചോദ്യങ്ങൾ അപ്രസക്തമാണ്, അത് അജ്ഞതയിൽ നിന്നും ഉളവാക്കുന്നതാണ്.

ഇനി സമാധി എന്താണെന്ന് എന്ന് ചുരുക്കി പറയാം.

പരിശീലനത്തിലൂടെ അറിവോടെ സമ്മതത്തോടെ ആഗ്രഹത്തോടെ ആത്മാവ് ദേഹം വിട്ട് പോകുമ്പോൾ ശരീരത്തിൻറെ അവസ്ഥയാണ് സമാധി. സമ്മതമോ അറിവോ ആഗ്രഹമോ ഇല്ലാതെ ആത്മാവ് ദേഹം വിട്ട് പോകുന്നതിനെ മരണം എന്ന് പറയുന്നു.

ഇവിടെ പ്രധാനമായ കാര്യം – പരിശീലനത്തിലൂടെ അറിവോടെ സമ്മതത്തോടെ ആഗ്രഹത്തോടെ ആത്മാവിന് തിരികെ ശരീരത്തിലേക്ക് വരാൻ സാധിക്കും. ഇങ്ങനെ പരിശീലനത്തിലൂടെ ആത്മാവിനെ ശരീരത്തിൽ നിന്നും മാറ്റിനിറുത്താൻ പരമാവധി മൂന്ന് ദിവസം മാത്രമേ സാധിക്കുകയുള്ളു.

യേശുവിൻറെ മരണം അടക്കം ഉയിർപ്പ് എന്ന് പറയുന്ന അവസ്ഥ ഒരു തരത്തിൽ പറഞ്ഞാൽ ആത്മാവ് പോയി വരുന്ന ഈ കാര്യമാണ്.

ആത്മാവിനെ ഇത്തരത്തിൽ പരിശീലനത്തിലൂടെ ശരീരം വിട്ടുപോകാൻ പരിശീലിച്ച ഒരു വ്യക്തിക്ക്, തിരികെ ശരീരത്തിലേക്ക് ആത്മാവിനെ കൊണ്ടുവരാതെ നിത്യമായി എന്നേക്കുമായി ശരീരം ഉപേക്ഷിച്ചു പോകാനുള്ള തീരുമാനം എടുക്കാനും സാധിക്കും.

ആത്മാവിനെ ഇനി ശരീരത്തിലേക്ക് കൊണ്ടുവരുന്നില്ല, എന്നെന്നേക്കുമായി പോകുകയാണ് എന്ന തീരുമാനം എടുത്തശേഷം, അത് കൂടെയുള്ളവരെ അറിയിച്ചിട്ട് സ്വയം ആത്മാവിനെ ശരീരത്തിൽ നിന്നും വേർപെടുത്തി പോകുന്നതാണ് സമാധി.

എല്ലാ മത ഗ്രന്ഥത്തിലും അത്തരത്തിൽ ശരീരം വിട്ടു പോയ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളും ഖുറാനും പറയുന്ന അബ്രഹാം അത്തരത്തിൽ അറിഞ്ഞുകൊണ്ട് പ്രാണനെ വിട്ട് പോയ വ്യക്തിയാണ്. ബൈബിൾ പറയുന്ന യാക്കോബ് അത്തരത്തിൽ പ്രാണനെ വിട്ട് പോയതാണ്. യേശു അത്തരത്തിൽ പ്രാണനെ വിട്ടതും രേഖപ്പെടുത്തിയിട്ടുണ്ട്.

ഭയത്തോടും ഭീതിയോടും ആഗ്രഹമില്ലാതെ എല്ലാവരും മരിക്കണം എന്നല്ല ആത്മാവിൻറെ ദാതാവായ ഈശ്വരൻ ആഗ്രഹിക്കുന്നത് മറിച്ചു, സ്വബോധത്തോടും സന്തോഷത്തോടും സമാധാനത്തോടും പൂർണ്ണ സമ്മതത്തോടും ആഗ്രഹത്തോടും ആത്മാവിനെ ശരീരത്തിൽ നിന്നും വേർപെടുത്തി സമാധി ആകണം എന്നാണ്!

Post navigation

Previous Post
Next Post

(2) Comments

  1. Uma says:
    March 21, 2025 at 5:26 pm

    ഈശ്വരൻ ആഗ്രഹിക്കുന്നത് nadakkatte

    Reply
  2. Uma Odisha says:
    April 5, 2025 at 5:11 pm

    Antaryami training itself a transformation of wildlife to spiritual life what I learned is out of my knowledge. Who am I and I am so proud to proclaimed that Uma son of god and eagerly waiting for the activation of holispirit. I want to live under law of holispirit. Thanks a lot Dr. Manoj.

    Reply

Leave A Comment Cancel reply

All fields marked with an asterisk (*) are required

Recent Posts

  • ഭാരതസംസ്കാര പ്രചരണസഭ
  • BLISS SPIRITUAL MEDITATION
  • എന്താണ് സമാധി?
  • പണസമ്പാദ്യം ദൈവീകമോ?
  • ഉയർപ്പിൻറെ രഹസ്യം

Recent Comments

  1. Shibin abraham on ഭാരതസംസ്കാര പ്രചരണസഭ
  2. Uma Odisha on എന്താണ് സമാധി?
  3. Uma on എന്താണ് സമാധി?
  4. John B Zach on Sathya Daiva Pusthakam
  5. Manoj KG on പണസമ്പാദ്യം ദൈവീകമോ?

Archives

  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Categories

  • General
  • Spiritual
  • Theology

Recent Posts

  • ഭാരതസംസ്കാര പ്രചരണസഭ
    April 8, 2025
  • BLISS SPIRITUAL MEDITATION
    March 12, 2025
  • എന്താണ് സമാധി?
    January 18, 2025

Categories

  • General
  • Spiritual
  • Theology

Archives

  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Meta

  • Register
  • Log in
  • Entries feed
  • Comments feed
  • WordPress.org
logo

We are providing high-quality online courses for about ten years. Our all instructors expert and highly experienced. We provide all kinds of course materials to our students

Follow Us

Contact Us

  • Life Giving News, Trivandrum, Kerala, India - 695501

  • kgmnj73@gmail.com

  • +94 9726 8898

Feel free to contact us

    Recent Posts

    • ഭാരതസംസ്കാര പ്രചരണസഭ
      April 8, 2025
    • BLISS SPIRITUAL MEDITATION
      March 12, 2025
    © Copy 2023. All Rights Reserved