യേശുവിൻറെ ഒന്നാം മരണം ജഡത്തിൽ നന്മതിന്മ പ്രവർത്തിച്ച് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള സ്വയത്തിൻറെ ജീവനില്ലാത്ത അവസ്ഥ ആയിരുന്നു. യേശുവിൻറെ രണ്ടാം മരണം മതത്തിൻറെ അടിച്ചമർത്തലിൽ സ്വാതന്ത്രമില്ലാതെ പാപത്തിൽ ആയിരുന്ന ജനങ്ങളുടെ അതിക്രമണങ്ങളെ തന്നിൽ വഹിച്ചു അവരെ സ്വാതന്ത്രത്തിലേക്ക് നയിച്ചപ്പോൾ തനിക്കുണ്ടായ പീഡനങ്ങളും, തന്നിൽ നിക്ഷിപ്തമായ ദൈവീകപദ്ധതികളിൽ മുന്നേറാനാവാതെ പ്രവർത്തനക്ഷമത നശിപ്പിക്കുന്ന മതനേതാക്കന്മാർ ആസൂത്രണം ചെയ്ത നിശ്ചലാവസ്ഥയുമാണ് ക്രൂശിലെ മരണം. യേശുവിൻറെ അടക്കവും ഉയിർപ്പും രണ്ടാമത്തെ മരണത്തിൽ നിന്നായിരുന്നു. ഈ മരണവും അടക്കവും ഉയർപ്പും ഒരു സംഭവമല്ല നിരന്തരം സംഭവിച്ച […]

നിങ്ങൾ അറിയാത്തൊരു കുരിശ്
യേശുവിൻറെ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു ക്രൂശീകരണം. ക്രൂശീകരണം യഹൂദൻറെ അല്ല റോമാക്കാരുടെ ശിക്ഷാവിധി ആയിരുന്നു. അതിനെ ആസ്പദമാക്കിയാണ് ചില ആത്മീയ സത്യങ്ങൾ വേദപുസ്തകത്തിൽ പ്രതിബാധിച്ചിരിക്കുന്നത്. ആ സത്യങ്ങൾ മനസിലാക്കാൻ ഉല്പത്തിമുതൽ സഞ്ചരിക്കേണ്ടതായുണ്ട്. ദൈവം പറഞ്ഞു നന്മയുടെയും തിന്മയുടെയും അറിവിൻറെ വൃക്ഷത്തിൻറെ ഫലം മനുഷ്യന് ആവശ്യമില്ല. നന്മയുടെയും തിന്മയുടെയും അറിവ് എന്ന് നിന്നിൽ കയറുന്നുവോ അന്ന് നീ മരിക്കും. എന്തായിരുന്നു ഈ കല്പനകൊണ്ട് ദൈവം ഉദേശിച്ചത്? ആദാമിൻറെ മരണം നന്മയുടെയും തിന്മയുടെയും അറിവ് എന്നത് കല്പനകൾ ആണ്. […]

പത്ത് കല്പനകൾ
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത് യഹോവ എന്നതല്ല യാഹ് വെഹ് (YahWeh) എന്നതാണ് ശരിയായ വാക്ക്. യാഹ്‌വെഹ് എന്നത് ഓരോ വ്യക്തിയിലേയും മൂക്കിലേക്ക് ഊതി കയറ്റിയ ജീവാത്മാവായ ദൈവാംശം ആണ്. ഓരോ വ്യക്തിയിലും ഇരിക്കുന്ന ആ ദൈവാംശത്തിലൂടെ മാത്രമേ പ്രപഞ്ചസൃഷ്ടാവിൻനെ ആസ്വദിക്കാനാകുകയുള്ളൂ. എന്നാൽ യഹോവ എന്നത് യാഹ്‌വെഹ് എന്നവാക്കിന് പകരം പിന്നത്തേതിൽ മതവക്താക്കൾ തിരുകികയറ്റിയ യഹൂദന്മാരുടെ ഒരു ഗോത്രദൈവത്തിൻറെ പേരാണ്. സത്യവും മിഥ്യയും നാം തിരിച്ചറിയണം. നമ്മുടെ ഉള്ളിൽ അക്കിത്തന്ന […]