വിശ്വാസത്തിന്റെ പ്രവർത്തനം
വിശ്വാസത്തിൻറെ പ്രവർത്തനം 3 Dimensional ആയ ഒന്നാണ്. അതായതു –
ഒരു Strong Need ഉണ്ടായിരിക്കണം
ഒരു Operational Platform ഉണ്ടായിരിക്കണം
ഒരു Royal Command പുറപ്പെടുവിക്കണം
ഒരു Strong Hold Need ഉണ്ടെങ്കിൽ മാത്രമേ വിശ്വാസത്തിന്റെ പ്രവൃത്തി വെളിപ്പെടുകയുള്ളു.
ഒരു സൗഖ്യമാകാം, 5000 പേർക്കുവേണ്ടുന്ന ആഹാരമാകാം, ഇളകിമറിയുന്ന കാറ്റുംകോളുമാകാം, മരണകരമായ ദിവസങ്ങളായി ജീർണ്ണിച്ചുതുടങ്ങിയ വിഷയമാകാം, ഇത്തരത്തിലുള്ള ഏതേലും ഒരു Critical Need ൽ ആണ് വിശ്വാസത്തിന്റെ പ്രവൃത്തിവെളിപ്പെടുന്നത്.
വിശ്വാസത്തിൻറെ പ്രവർത്തി വെളിപ്പെടാനുള്ള ഒരു Platform ഉണ്ടായിരിക്കണം. ഈ Platform ഇല്ലാതെ പ്രവർത്തി വെളിപ്പെടാനാകില്ല. അനേകരുടെ പ്രശ്നവും ഇവിടെയാണ്, കൈനനയാതെ മീൻപിടിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം, അത് നടക്കില്ല. ഏതൊരു അത്ഭുതവും നടക്കാനുള്ള ഒരു Platform സജീകരിക്കാതെ പ്രവർത്തി വെളിപ്പെടില്ല.
വീഞ്ഞുവേണോ കൽഭരണിയും വെള്ളം നിറകുകയുംവേണം, പന്ത്രണ്ടുവർഷത്തെ രോഗമാണോ നീ ദൈവപുരുഷൻറെ അടുക്കലോളം എത്തണം, എട്ടുവർഷത്തെ തളർവാതം ആണോ ചിലതു പൊളിച്ചു മാറ്റാൻ തയാറാകണം, മരണംമാറാനോ ഉരുട്ടിവച്ചകല്ല് മാറ്റികൊടുക്കണം, വീടിനു രക്ഷാവേണോ ചിലകാട്ടത്തിമേൽ കയറാൻ തയ്യാറാകണം, മുപ്പത്തെട്ട് ആണ്ടു കിട്ടാത്ത സൗഖ്യംവേണോ ആദ്യം കിടക്കയെടുത്തു നടക്കണം, അയ്യായിരംപേരെ പോഷിപ്പിക്കാനോ അനേഷിച്ചു ചിലതു കണ്ടെത്തണം, വെള്ളപൊക്കമാണോ പെട്ടകം നീ ഒരുക്കണം, ദൈവസാന്നിത്യം വേണോ സമാഗമനകൂടാരം നീ പണിയണം, അനാഥകുട്ടികൾക്കു ഭക്ഷണമാണോ സഹായംഎത്താൻ നിനക്കൊരു അഡ്രസ് വേണം, കോടികൾ വേണോ സ്പെഷ്യൽ ബാങ്ക് അക്കൗണ്ട് വേണം?
Platform ഇല്ലാതെയുള്ള പ്രാർത്ഥനകൾ നിഷ്‌ഫലം, സമയനഷ്ടം! കാരണം ദൈവം തരാൻ ready ആയാലും സ്വീകരണി ഇല്ലങ്കിൽ പറ്റില്ലല്ലോ! ധനവാനായ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിച്ചു എന്നാൽ platform set ചെയ്തില്ല. യൂദായെ യേശു shift ചെയ്യാനായി ആഗ്രഹിച്ചു എന്നാൽ യൂദാ receive ചെയ്യാനുള്ള platform set ചെയ്തില്ല. പത്രോസിനെ ജാതികളുടെ ഇടയിലെ ശുശ്രുഷയ്ക് നിയോഗിക്കാൻ കർത്താവു ആഗ്രഹിച്ചു എന്നാൽ പത്രോസ് platform set ചെയ്തില്ല.
ഈ Need ലേക്ക് ഈ Platform ലൂടെ കാര്യനിർവ്വഹണത്തിനായുള്ള വിളിച്ചുവരുത്തൽ ആണ് യഥാർത്ഥത്തിൽ യേശു പഠിപ്പിച്ച പ്രാർത്ഥന, വിശ്വാസത്തിൻറെ പ്രാർത്ഥന, Confession Prayer !!!
ഈ മൂന്നും ഒരുപോലെ പ്രധാനമാണ്, അതാണ് 3 Dimensional… ഏതേലും ഒന്ന് missing ആണേൽ Supernatural നടക്കില്ല.
ഭൂമിയും ആകാശവും ഉണ്ടാക്കാതെ വെളിച്ചം ഉണ്ടായിട്ടു എന്തുകാര്യം….
ഭൂമി ഉണ്ടാക്കാതെ മൃഗങ്ങളും സസ്യങ്ങളും ഉണ്ടാക്കിയിട്ട് എന്തുകാര്യം…
ഇതെല്ലാം ഉണ്ടാക്കാതെ മനുഷ്യനെ ഉണ്ടാക്കിയിട്ട് എന്തുകാര്യം ….
So, നമ്മുടെ പ്രാർത്ഥനകളിൽ Supernatural തലം വെളിപ്പെടണമെങ്കിൽ 3 Dimensional ദൈവവ്യവസ്ഥ കൂടെ ഉണ്ടാകണം, ഉണ്ടാകട്ടെ!
വിശ്വാസത്തിൻറെ നിവർത്തീകരണം
വിശ്വാസം എന്നത് പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു വാക്കാണ്.
- വ്യക്തികൾ തമ്മിലുള്ള വിശ്വാസം ഉണ്ട്.
- സ്വയം ഉണ്ടാകുന്ന വിശ്വാസം ഉണ്ട്.
- വസ്തുക്കളോട് ഉണ്ടാകുന്ന വിശ്വാസം ഉണ്ട്.
- സംഭവങ്ങളോട് ഉണ്ടാകുന്ന വിശ്വാസം ഉണ്ട്.
ഇങ്ങനെ പലതരത്തിലുള്ള വിശ്വാസം ഉള്ളതിൽ ഈ വിശ്വാസങ്ങൾ എല്ലാം സാഹചര്യങ്ങളെയും വസ്തുതകളെയും അടിസ്ഥാനം ആക്കിയുള്ളവയാണ്. അനുഭവങ്ങളിൽ നിന്നും ഉടലെടുക്കുന്ന വിശ്വാസവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ പറഞ്ഞ വിശ്വാസങ്ങൾ എല്ലാം വ്യക്തിഗതവും അപേക്ഷികവുമാണ്.
അതുകൊണ്ടുതന്നെ ഒരു വ്യക്തിയോട്, ഒരു വസ്തുവിനോട്, ഒരു സംഭവത്തോട്, പലർക്കും ഉണ്ടാകുന്ന വിശ്വാസം പലതാണ്. ഒരേ കാര്യത്തോട് ഒന്നിലധികം ആൾക്കാരുടെ വിശ്വാസം ഒരുപോലെ വരിക വളരെ വിരളമാണ്.
ഇവിടെയാണ് വിശ്വാസത്തിന്റെ പ്രാധാന്യവും ഏറുന്നത്. എന്ത് വിശ്വസിക്കണം, എങ്ങനെ വിശ്വസിക്കണം, എത്രത്തോളം വിശ്വസിക്കണം, എപ്പോൾ വിശ്വസിക്കണം ഇങ്ങനെ വിശ്വാസത്തിൻറെ വിഷയത്തിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്.
ഇതിനു ഏറ്റവും ഉത്തമ ഉദാഹരണമാണ് മതവിശ്വാസം. ഒരേയൊരു യേശു, ഒരേയൊരു ബൈബിൾ, ഒരേയൊരു ദൈവം, ഒരേയൊരു പരിശുദ്ധാത്മാവ്, ഒരേയൊരു സഭ എന്നൊക്കെയാണ് യാഥാർഥ്യം എങ്കിലും ഈ ഒന്നിനെ ചൊല്ലിയുള്ള വിശ്വാസങ്ങൾ അനവധിയാണ്. കണക്കുകൾ പറയുന്നു ഈ ഒന്നിനെ ചൊല്ലി ഏകദേശം ഇരുപത്തായയിരത്തിൽ അധികം വിശ്വാസപ്രമാണത്തിൽ അധിഷ്ഠിതമായ സഭകൾ ഉണ്ടെന്നുള്ള വസ്തുത.
ഈ സാഹചര്യത്തിലാണ് എന്താണ് യഥാർത്ഥ വിശ്വാസം എന്നതിനെക്കുറിച്ചു പഠിപ്പിക്കേണ്ടി വരുന്നതും. അപ്പോൾ ഉണ്ടാകാവുന്ന ചോദ്യവും ഇതുതന്നെയാണ് – ഞങ്ങളുടെ വിശ്വാസം അനുസരിച്ചു തന്നെയാണോ നിങ്ങൾ വിശ്വാസത്തെ കുറിച്ച് പഠിപ്പിക്കാനായി പോകുന്നത് എന്ന്. കാരണം അവരവരുടെ വിശ്വാസത്തെ തൊട്ടുകളിക്കുമ്പോഴാണ് സംഘർഷവും കയ്പ്പും വിദ്വേഷവും ഒക്കെ ഉയരുന്നത്.
എന്തായാലും ആരുടേയും വിശ്വാസപ്രമാണത്തെ ഹനിക്കുവാൻ ഞാൻ ആളല്ല, അതുകൊണ്ടുതന്നെ ബൈബിൾ ഈ വിഷയത്തെ കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കുന്നതാവും നല്ലതും അഭികാമ്യവും.
ബൈബിൾ പറയുന്നു വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു എന്ന്!
വിശ്വാസത്തെക്കുറിച്ചുള്ള ഈ ഒരു ഉദ്ധരണിയെ മനസിലാക്കാമെങ്കിൽ, പലപല വിശ്വാസസംഹിതകൾ മാറി എല്ലാവർക്കും വിശ്വാസം എന്നതിനെക്കുറിച്ചുള്ള ഏക അർദ്ധത്തിന്റെ ദർശനത്തിലേക്കു കാഴ്ചപ്പാടിലേക്കു എത്തിച്ചേരാനാകും.
ഒപ്പം ഈ ഉദ്ധരണിയുടെ ശരിയായ അർധം എന്താണ് എന്ന് ഉൾക്കൊള്ളാനായാൽ വിഭജനങ്ങൾക്കു പിന്നിലെ കാരണവും മനസിലാക്കാൻ സാധിക്കും.
ഒന്ന് വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പാണ്
രണ്ട് വിശ്വാസം എന്നത് കാണാത്ത കാര്യങ്ങളുടെ നിശ്ചയവും.
വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പ്
വിശ്വാസം അത് ആശിക്കുന്നതിൻറെ ഉറപ്പാണ്. നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹങ്ങളിൽ ആശകളിൽ നിന്നാണ് വിശ്വാസത്തിന്റെ ആദ്യകാണിക പൊട്ടിമുളക്കുന്നതു എന്നത് അധികം ആരും ശ്രദ്ധിക്കാത്ത കാര്യമാണ്.
എല്ലാവിശ്വാസവും അങ്ങനെയാണ് തുടങ്ങുക, ഒരു ആഗ്രഹത്തിൽ നിന്നും….
കുഞ്ഞു നാളിൽ ഒരു കളിപ്പാട്ടം വേണം എന്ന ഒരു ആഗ്രഹം ഉടലെടുത്താൽ, ആ ആഗ്രഹം വർധിച്ചാൽ, കളിപ്പാട്ടം ഏതാകണം ഏതു നിറംവേണം എന്നിങ്ങനെ കുറച്ചൂടെ അതിനെ കാഴ്ചയുടെ മണ്ഡലത്തിൽ കൊണ്ടുവരാനായാൽ മെല്ലെ വിശ്വാസം രൂപം പ്രാപിക്കുകയായി. അപ്പനോട് പറഞ്ഞാൽ അല്ലങ്കിൽ അമ്മയോട് പറഞ്ഞാൽ എനിക്കതു കിട്ടും എന്ന തരത്തിലേക്കു വിശ്വാസം ഉയരുമ്പോൾ, അത് ഒരു പ്രവർത്തിയിലേക്കു നയിക്കും. അങ്ങനെ കളിപ്പാട്ടം എന്ന ആശ ഒരു വിശ്വാസമായി രൂപപ്പെട്ടു അപ്പനോട് ചോദിക്കുക എന്ന പ്രവർത്തിയിലേക്കു എത്തിക്കുന്നു.
കുറച്ചൂടെ മുതിരുമ്പോൾ സൈക്കിൾ ആകാം, വസ്ത്രം ആകാം, അലങ്കാരവസ്തുതകൾ ആകാം അത് വിശ്വാസത്തിലേക്കും ആ വിശ്വാസത്തെ ആസ്പദമാക്കിയുള്ള പ്രായോഗിക പ്രവർത്തിയിലേക്കും മാറുന്നു.
ഇതുതന്നെയാണ് ജീവിതത്തിലെ ഓരോരോ സന്ദർഭത്തിലും സംഭവിക്കുക. ആഗ്രഹമില്ലാതെ വിശ്വാസം രൂപം പ്രാപിക്കുകയില്ല. ഇത് വസ്തുതയുടെ കാര്യത്തിൽ മാത്രമല്ല, വ്യക്തികളുടെ കാര്യത്തിലും, സംഭവങ്ങളുടെ കാര്യത്തിലും ഒക്കെ അങ്ങനെത്തന്നെയാണ്.
മറ്റൊരു വളരെ പ്രധാനപ്പെട്ടകാര്യം നല്ല കാര്യങ്ങൾ ക്രിയാത്മകമായതും ആഗ്രഹിക്കാം അപ്പോൾ വിശ്വാസം അത്തരത്തിൽ നല്ലതിനുവേണ്ടിയാകയും പ്രവർത്തി അതിനാസ്പദമായ നന്മയും ആയിരിക്കും. അതുപോലെ ആഗ്രഹം മോശമായതാണ് എങ്കിൽ വിശ്വാസവും അതനുസരിച്ചു രൂപപ്പെടുകയും പ്രവർത്തി തിന്മയുള്ളതാകുകയും ചെയ്യും.
അപ്പോൾ തിന്മയുടെ ഉത്ഭവം, അരുതാത്ത ഒന്നിനെ ആശിക്കുന്നതും ആ അരുതാത്ത ആശയിൽനിന്നും രൂപം പ്രാപിക്കുന്ന ഒരു വിശ്വാസവും, ആ വിശ്വാസത്തിൽ നിന്നും ഉടലെടുക്കുന്ന മോശമായ പ്രവർത്തിയുമാണ്.
അങ്ങനെയെങ്കിൽ നന്മ എന്നത്, നല്ലതായ ഒന്നിനെ ആശിക്കുന്നതും ആ നല്ലതിനുവേണ്ടിയുള്ള ആശയിൽനിന്നും രൂപം പ്രാപിക്കുന്ന ഒരു വിശ്വാസവും, ആ വിശ്വാസത്തിൽ നിന്നും ഉടലെടുക്കുന്ന പ്രവർത്തിയുമാണ്.
ചോദ്യം നിങ്ങളുടെ ആശ എങ്ങനെയുള്ളതാണ്?
ആ ആശയെ അടിസ്ഥനമാക്കിയാവും നിങ്ങളുടെ വിശ്വാസം.
വിശ്വാസം എന്നത് കാണാത്ത കാര്യങ്ങളുടെ നിശ്ചയം
ഇവിടെയാണ് വലിയൊരു വിള്ളൽ ഉണ്ടാകുന്നതു. ഇന്ന് കാണുന്ന മിക്കവാറും എല്ലാ ഉന്നമങ്ങളുടെയും പരാജയങ്ങളുടെയും ഉറവിടം തുടങ്ങുന്നത് ഇവിടെനിന്നുമാണ്.
ശരിയായ വിശ്വാസം കാണാത്ത കാര്യങ്ങളുടെ നിശ്ചയമാണ്, എന്നാൽ ഇന്നത്തെ വ്യവസ്ഥ നമ്മെ പ്രാപ്തരാക്കുന്നത് – നന്മയുടെ കാര്യത്തിൽ പലപ്പോഴും കാണാവുന്നതിനെ കണ്ടതുപോലെ നിശ്ചയിക്കാനും ഒപ്പം തിന്മയുടെ കാര്യത്തിൽ കാണാത്ത കാര്യങ്ങൾ കണ്ടതുപോലെ നിശ്ചയിക്കാനുമാണ്.
എന്നാൽ വേണ്ടിയിരുന്നത് മറിച്ചും – നന്മയുടെ കാര്യത്തിൽ കാണാത്തതിനെ കണ്ടതുപോലെ നിശ്ചയിക്കണം, തിന്മയുടെ കാര്യത്തിൽ കാണാവുന്നതിനെ കണ്ടതുപോലെയും നിശ്ചയിക്കാനുമാണ്.
ഈ തലതിരിഞ്ഞു കിടക്കുന്നതിനെ നേരെയാക്കുമ്പോൾ നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. ജീവിതവിജയം നേടിയവരെല്ലാം അവരവരുടെ ജീവിതത്തിൽ ഈ പ്രമാണം തിരുത്തികുറിച്ചവരാണ്.
പ്രായോഗിക വിശ്വാസത്തിൻറെ അടുത്തഭാഗം വായിക്കുന്നതിനായി ഒന്നുകിൽ മുകളിൽ കാണിച്ചിരിക്കുന്ന link വഴി PDF eBook Download ചെയ്യുക. അതല്ലങ്കിൽ അടുത്ത blog നോക്കുക.
നിങ്ങൾ വായിച്ച ദൈവീക വെളിപ്പെടുത്തലുകൾ നിങ്ങൾക്ക് മൂല്യമുള്ളതായി തോന്നിയെങ്കിൽ ഈ Article/Book നുള്ള വില നിങ്ങൾക്ക് തന്നെ നിശ്ചയിക്കാം.

Account Number
IFS Code
67076468940
SBIN0070737