പണം ഉണ്ടാക്കാനാണ് യേശു ഉപദേശിക്കുന്നത്
യേശു ധനവാന്മാർക്ക് എതിരാണോ?
യേശു പണം ഉണ്ടാക്കുന്നതിന് എതിരാണോ ?
ഒരിക്കലും അല്ല എന്നുള്ളതാണ് സത്യം, കാരണം യേശുവും തൻറെ ശുശ്രുഷയിൽ നിറയെ പണം സമ്പാദിച്ചിരുന്നു, യൂദ ആ പണസഞ്ചി സൂക്ഷിച്ചിരുന്നു.
അതിനാൽ യേശു പറയുന്നത്, നിങ്ങൾ പണം ഉണ്ടാക്കണം, നിങ്ങൾ ഈ ലോകത്തിന്റെ വ്യവസ്ഥയിൽ വിശ്വസ്ഥരാകണം.
എന്നാൽ എങ്ങനെ ഉണ്ടാക്കണം എന്നുളളതാണ് പ്രധാനമായ കാര്യം
അതിനായി യേശു ഒരു ഉപമതന്നെ പറഞ്ഞു
അത് ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായത്തിൽ ഉണ്ട്
യേശു ഒരു കാര്യസ്ഥൻറെ കഥയാണ് അവിടെ പറയുന്നത്
ആദ്യം അതുവായിക്കുമ്പോൾ കാര്യസ്ഥൻ എന്ത് വലിയ ക്രമക്കേടാണ് കാണിച്ചത്, അവൻ തീർച്ചയായും ശിക്ഷിക്കപെടണം എന്ന് നാം വിചാരിച്ചേക്കാം
എന്നാൽ യേശു വ്യക്തമായി അവിടെ പറയുന്നു
നേർബുദ്ധിയിൽ പണം ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് അതിന് കുറച്ചു മാർക്കറ്റിങ് തന്ത്രങ്ങൾ ഉള്ള ബുദ്ധിയിൽ കൂടെമാത്രമേ സാധിക്കുകയുള്ളു എന്ന് തന്നെയാണ്
യേശു വ്യക്തമായി പറയുന്നത്
അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി എന്നാണ്
യേശു അവിടെ വ്യക്തമാക്കുന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്
എങ്ങനെയും പണം ഉണ്ടാക്കാം എന്നല്ല അർദ്ധം, ഈ കഥയിൽ വളഞ്ഞവഴികൾ സ്വീകരിക്കുന്നു എങ്കിലും കാര്യസ്ഥൻ ചെയ്യുന്ന കുറച്ചു കാര്യങ്ങൾ നാം പഠിക്കണം
യേശു വ്യക്തമായിത്തന്നെ പറയുന്നു
അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു
യേശു ഉദേശിച്ച ഒന്നാമത്തെ കാര്യം
നിങ്ങൾ തീർച്ചയായും ബുദ്ധി ഉപയോഗിച്ച് പണം ഉണ്ടാക്കണം, എന്നാൽ അത് മറ്റുള്ളവരെ ചതിച്ചുകൊണ്ടും പറ്റിച്ചുകൊണ്ടും ആകരുത്, അവരെ സ്നേഹിച്ചു അവരുടെ സമ്മതത്തോടെ ആകണം എന്നാണ്
ഈ കഥയിൽ യജമാനനോ ജനങ്ങൾക്കോ നഷ്ടം ഉണ്ടകാതെ ആണ് കാര്യസ്ഥൻ ധനസമ്പാദ്യവും തൻറെ പദവിയും നിലനിറുത്തുന്നത്
യേശു ഉദേശിച്ച രണ്ടാമത്തെ കാര്യം
നിങ്ങൾ തീർച്ചയായും ബുദ്ധി ഉപയോഗിച്ച് പണം ഉണ്ടാക്കണം, എന്നാൽ പണത്തോടല്ല നിങ്ങൾക്ക് സ്നേഹം ഉണ്ടാകേണ്ടത്, പണത്തെ അല്ല നിങ്ങൾ സേവിക്കേണ്ടത്
യേശു ഉദേശിച്ച മൂന്നാമത്തെ കാര്യം
നിങ്ങൾ സ്നേഹിക്കേണ്ടത് മനുഷ്യരെയും, നിങ്ങൾ സേവിക്കേണ്ടത് ദൈവത്തെയുമാണ്. പണത്തെ ദാസനായി കാൽകീഴെ കുമിഞ്ഞുകൂടണം തലക്കുമീതെ വരാൻ അനുവദിക്കരുത്
യേശു താക്കീത് നൽകുന്ന കാര്യം
നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ മൂല്യമുള്ള ദൈവരാജ്യത്തിന്റെ കാര്യങ്ങളെ നിങ്ങളെ ദൈവം പരമേല്പിക്കില്ല
യേശു താക്കീത് നൽകുന്ന മറ്റൊന്ന് കാര്യം
സമ്പാദിക്കാം, അതിൽ വിശ്വസ്തരാകുകയും വേണം. എന്നാൽ ഹൃദയത്തിൽ പണം നിങ്ങൾക്ക് അന്യമായതാകുകയും വേണം. എന്നാലേ നിങ്ങൾക്കു സ്വന്തമായ ദൈവീക മർമ്മങ്ങൾ തരികയുള്ളൂ
ഈ പുതിയ പഠിപ്പിക്കൽ കേട്ടിട്ട് അന്നത്തെ ദ്രവ്യാഗ്രഹികളായ മതനേതാക്കൾ യേശുവിനെ പരിഹസിച്ചു.
ഈ വീഡിയോ കാണുമ്പോഴും ഇതേ അനുഭവം ഇന്നും ഉണ്ടാകാം …
ഇനി ഉണ്ടാകുന്ന ചോദ്യങ്ങൾ
യേശു അനുഗമിക്കാൻ വന്ന ധനവനോട് ധനം എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കാനല്ലേ പറഞ്ഞത്?
അതെ, നേരത്തെ പറഞ്ഞപോലെ ആ വ്യക്തിയുടെ ഹൃദയം ദൈവത്തെക്കാൾ ഏറെ പണത്തോട് പറ്റിയിരുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്
യേശു ഒരുകാര്യം കൂടെ പറഞ്ഞു
ഇതേ അദ്ധ്യായത്തിൽ ദൈവനാമത്തിൽ നിങ്ങൾ ധനമോ വസ്തുവകകളോ വിട്ടുകളഞ്ഞാൽ 100 മടങ്ങ് തിരികെ ലഭിക്കും
അടുത്ത ചോദ്യം
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നത് ശ്രമകരം എന്നല്ലേ?
അതെ, നേരത്തെ പറഞ്ഞപോലെ ധനവാന്റെ ഹൃദയം ദൈവത്തെക്കാൾ ഏറെ പണത്തോട് പറ്റിയിരുന്നാൽ ശ്രമകരമാണ്, അതിനർദ്ധം ഒരു ധനവാനും അതിന് സാധ്യമല്ല എന്നല്ല.
അപ്പോൾ ദൈവം പണത്തോടും സമ്പാദ്യത്തോടും എതിരല്ല എന്ന് മനസിലായല്ലോ?
ഒപ്പം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും …
ഇനി സമ്പാദ്യം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാനകാര്യങ്ങൾ കൂടെ ഉണ്ട്.
ഒന്ന്, ജാതിയോ മതമോ വർണ്ണമോ നോക്കാതെ ആവശ്യത്തിൽ ഇരിക്കുന്ന ആരെയും സഹായിക്കണം
രണ്ട്, നിങ്ങളെ ജീവിതത്തിൽ ദൈവീക മൂല്യങ്ങളിൽ വളർത്തുകളും നയിക്കുകയും പഠിപ്പിക്കയും ചെയുന്ന ദൈവം നിങ്ങൾക്ക് നൽകിയ ദൈവപുരുഷനെ സകല നന്മയിലും ആദരിക്കണം
ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കിൽ നിങ്ങൾ സമ്പാദിക്കുന്ന പണം നിങ്ങൾക്ക് ഉതകില്ല.
ഓർക്കേണ്ടത് മതാലയങ്ങളിൽ കൊടുക്കുന്ന കാണിക്കയും വഴിപാടും നേർച്ചയും ഒരു നന്മയും നിങ്ങൾക്ക് നൽകില്ല
കഠിനാധ്വാനം ചെയ്തും പണം സമ്പാദിക്കാം, ബുദ്ധി ഉപയോഗിച്ചു ലളിതമായ മാർഗ്ഗത്തിലൂടെയും പണം സമ്പാദിക്കാം. ഓർക്കേണ്ടകാര്യം പണത്തോടുള്ള ആർത്തിയും ആവേശവും പിശുക്കും നിങ്ങളെ പൈശാചികനാക്കും എന്നാൽ ഔദാര്യമനസോടെ പണം ചിലവഴിക്കാനാണെങ്കിൽ പണം നിങ്ങളെ ദൈവീകാനാക്കും.
അപ്പോൾ ധൈര്യമായി സമ്പാദിച്ചോളൂ, ആരും നിങ്ങളുടെ സമ്പാദ്യം കവരാതിരിക്കട്ടെ!
BLESS YOU ABUNDANTLY!!
Excellent explanation. This is the right way to study money and wealth through biblical aspect. Loved it.
Thank u for this wonderful sharing.
ശ്രീ യേശുക്രിസ്തു പറഞ്ഞ പണസാമ്പാദനം വളരേ വ്യക്തവും കാര്യമാത്രപ്രസക്തവുമാകുന്നു.ഇന്ന് മതങ്ങളെല്ലാം തന്നെ business mind ലിലാണ് പ്രവർത്തിച്ചുവരുന്നത്.പണമില്ലെങ്കിൽ മണമില്ല തന്നെയാണ്.എല്ലായിടവും പുരോഹിത വർഗ്ഗം സാധാരണനക്കാരെ വഞ്ചിച്ചു ചൂഷണം നടത്തിവരുന്നു.കുറെയൊക്കെ അന്ധവിശ്വാസങ്ങൾ അതിനു മേൻപൊടിയായിട്ട് ദൈവങ്ങളുടെ പേരിൽ ധനം സമാഹരിച്ചു സമ്പന്നരായിതീർക്കപ്പെടിന്നു.ദേവാലയങ്ങൾ ദൈവങ്ങളെ വിറ്റ് കാശാക്കുന്നു.ദൈവം ദൈവം എന്നത് നിർദ്ദോഷിയും ഒന്നും പങ്കുകാരനാകാത്ത ചിത്പുരുഷനുമാകുന്നു.എല്ലാ മതസ്താപനങ്ങളും ആരാധനായങ്ങളും ജനങ്ങൾ ഇവിടെ വഞ്ചിതരാക്കപ്പെടുന്നു.ഇവിടെ സത്യമേ ജയിക്കാവൂ! ദൈവം ഒരു കച്ചവട വസ്തുവസായി അധഃപ്പതിച്ചുകൊണ്ടിരിക്കുന്നു.അന്ധവിശ്വാസങ്ങളും മതമേലാളന്മാരുടെ കുതന്ത്രങ്ങളും കൊണ്ട് പണസമ്പാദനം ദൈവത്തെ മറച്ചിരുന്നു.
പണമില്ലെങ്കിൽ മണമില്ലെന്നു ദൈവങ്ങളാൽ വരുത്തിത്തീർക്കുന്നു.ശ്രീ.യേശുക്രിസ്തു പറഞ്ഞ പണസാമ്പാദനം വളരേ അഭികാമ്യവും ശ്രേഷ്ഠവുമാകുന്നു.
Dr. മോഹൻ വാമദേവൻ 🙏
Prof.Dr. മോഹൻ വാമദേവൻ 🙏
This is an excellent explanation and the right approach to studying money and wealth from a biblical perspective. I truly appreciated it. Thank you for sharing this wonderful insight.
This is a wonderful message to all the money lovers
really appreciate earn money in proper way be sincere and punctual thanks a lot for the brilliant message
ധനം ചിലവാക്കുന്നവൻ ധനികൻ…കൂട്ടിവയ്ക്കുന്നവൻ പിശുക്കൻ…
സഭാപ്രസംഗി 2:26 തനിക്കു പ്രസാദമുള്ള മനുഷ്യനു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.
ഒരു മനുഷ്യൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ചിലവാക്കാൻ അവൻ്റെ കയ്യിൽ പണം ഉണ്ടെങ്കിൽ അവനെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു എന്ന് എല്ലാവരും പറയും.അവൻ കടഭാരത്തിൽ ആയാൽ പറയും ദൈവം അവനെ ശിക്ഷിക്കുന്നതാണ്. ബുദ്ധിയും വിവേകവും കൊണ്ട് പണം ഉണ്ടാക്കുകയും അത് സന്മനസ്സോടെ വിനിയോഗിക്കയും ചെയ്ത് അവനവൻ്റെ അധ്വാനത്തിൻ്റെ ഫലം അനുഭവിക്കാൻ കഴിയുകയും ചെയ്യുന്നത് ഒരു ദൈവാനുഗ്രഹം തന്നെയാണ് . ഇന്ന് അധ്വാനിക്കുന്ന പലർക്കും അത് അനുഭവിക്കാനുള്ള യോഗം കാണുന്നില്ല.ഓരോരുത്തരുടെയും താലന്തുകൾ തക്കതായ രീതിയിൽ വിനിയോഗിച്ച് അത് വർദ്ധിപ്പിക്കാൻ ആണ് യേശുക്രിസ്തു പറഞ്ഞത്.അതുകൊണ്ട് അധ്വാനിക്കുകയും സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നവരെ ദൈവം ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അറിഞ്ഞു സഹായിക്കുകയും ചെയ്താൽ അത് ഒരു ദൈവീക പ്രവർത്തിയായി കാണുകയും ചെയ്യും. എന്നാൽ ഒരു പണിയും ചെയ്യാതെ മറ്റുള്ളവരുടെ കൈയ്യിലെ സമ്പാദ്യം മോഹിച്ചു ജീവിക്കുന്നതും ശരിയല്ല.
സഭാപ്രസംഗി 2:24 തിന്നു കുടിച്ചു തന്റെ *പ്രയത്നത്താൽ* സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യനു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു.
എന്ത് സമ്പാദിച്ചാലും അത് തനിക്കോ മറ്റുള്ളവർക്കോ പ്രയോജനം ഉള്ള കാര്യത്തിന് ജീവിച്ചിരിക്കുമ്പോൾ ചിലവാക്കുക…മരിച്ചു കഴിഞ്ഞു മറ്റുള്ളവർക്ക് ചിലവാക്കാൻ വേണ്ടി കഷ്ടപ്പെടേണ്ട കാര്യമില്ല എന്നാണ് എൻ്റെ അഭിപ്രായം.
Worthwhile lesson.
പണ സമ്പാദ്യത്തെക്കുറിച്ച് ഗുരുജി share ചെയ്ത subject എന്നെ വളരെയധികം ചിന്തിപ്പിച്ചു. 🙏. Constatine ചക്രവർത്തി സ്ഥാപിച്ച Christianity- ൽ Jesus Christ പഠിപ്പിച്ച കാര്യങ്ങൾക്ക് പ്രസക്തി നൽകിയിട്ടില്ല. Jesus എന്തിനാണ് ഭൂമിയിലേക്ക് വന്നത് എന്ന് പോലും വ്യക്തമായി അറിയാത്ത ക്രിസ്ത്യാനികളെയാണ് നമുക്ക് ഇന്ന് കാണാൻ സാധിക്കുന്നത്. ദൈവത്തിന് വേണ്ടിയത് ‘കേവലം ‘ വിശ്വാസികളെയല്ല, അധികാരികളായ തിരിച്ചറിവുള്ള ‘മക്കളെ ‘യാണ്. എന്നാൽ മതാധികാരികൾ വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വഞ്ചിച്ചു ചുഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുരുജി ഇങ്ങനെ ഒരു subject നമ്മളോട് share ചെയ്തതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കേണ്ട ആവശ്യമില്ല എന്നാൽ “പ്രതിഫലം ഇച്ഛിക്കാതെ എല്ലാപേർക്കും നന്മമാത്രം ചെയ്ക “എന്നതാണ് ദൈവത്തിന്റെ ഇഷ്ട്ടം. “ഒരു തികഞ്ഞ മനുഷ്യനാവുകയെന്നാൽ സമ്പുർണ്ണമായി ജീവിക്കുകയെന്നാണ്. ജീവിതത്തിന്റെ എല്ലാവശങ്ങളിലും, എല്ലാ നിമിഷങ്ങളിലും “. അതിന് പണത്തിന്റെ ആവശ്യമുണ്ട്. ‘ജീവിക്കാൻ വേണ്ടി പണം വേണം എന്നാൽ പണത്തിന് വേണ്ടി ജീവിക്കരുത് ‘. പണത്തിന് വേണ്ടി ജീവിക്കുന്നവർ ബന്ധങ്ങൾക്കോ, സ്വന്തങ്ങൾക്കോ, ഒരു വിലയും കല്പിക്കില്ല. അവർക്ക് ‘പണമാണ് ദൈവം ‘. മതത്തിന്റെ അധികാരികൾ വാഴുന്ന ഈ ലോകത്തിൽ മതാചാരങ്ങൾ വിട്ട് ദൈവത്തിന്റെ ഇഷ്ടാനുസ്രതമായി നമുക്ക് ജീവിക്കാം. അതിന് എല്ലാവരെയും ദൈവം സഹായിക്കട്ടെ 🙏🙏.
Everything father said is true. The explanation was also nice
ചില പ്രതികരണങ്ങൾ (comments) ഞാൻ വായിച്ചു, അത് വായിച്ചപ്പോൾ ഒരു കാര്യം കൂടെ പറയണം എന്ന് തോന്നി –
യേശു പറയുന്നത് പണം സമ്പാദിച്ചു കൂട്ടി കൂട്ടി വയ്ക്കാനല്ല, അത് പണത്തോടുള്ള സ്നേഹം ആയിപ്പോകും.
പണം സമ്പാദിക്കുകയും അത് ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കയും വേണം എന്നാണ്. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്നാണ്. കർത്തവ്യങ്ങൾ അതുപയോഗിച്ചു നിറവേറ്റണം എന്നാണ്.
യേശുവിൻറെ മിനിസ്ട്രിയിൽ ധാരാളം പണസമ്പാദ്യം ഉണ്ടായിരുന്നു, എന്നാൽ അത് യേശു കൂട്ടി വച്ചില്ല, അതിൻറെ നിയന്ത്രണംപോലും താനല്ല ശിഷ്യന്മാരാണ് നിർവഹിച്ചിരുന്നത്. യുദ തൻറെ വ്യക്തിപരമായ ആവശ്യങ്ങൾക്കുപോലും അതിൽ നിന്നും ചിലഴിച്ചിട്ട് യേശു അതിനെ ചോദ്യം ചെയ്തില്ല. ആ സമ്പാദ്യം ശിഷ്യന്മാർക്ക് എല്ലാം ഉപഗോഗിക്കാൻ കണക്കിന് generous ആയിരുന്നു.
ഈ article വായിച്ചിട്ടു bank balance കൂട്ടാനാണ് യേശു ആഗ്രഹിക്കുന്നത് എന്ന് ആരും തെറ്റുധരിക്കണ്ട, മറിച്ചു സമൃദ്ധിയിൽ ജീവിക്കുക ജീപ്പിക്കുക എന്നതാണ് ലക്‌ഷ്യം!