Sale!

Sathya Daiva Pusthakam

(6 customer reviews)

Original price was: ₹ 2,200.00.Current price is: ₹ 999.00.

ഈ പുസ്തകത്തിൽ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ആഗ്രഹിച്ച ആത്മീയ സത്യങ്ങളെ അനാവരണം ചെയ്തിരിക്കുന്നു. ആത്മീയ സത്യങ്ങൾ മനസിലാക്കി ജീവിതത്തെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തണം എന്നാഗ്രഹമുള്ള ആർക്കും ഈ പുസ്തകം ഒരു വഴികാട്ടിയാകും.

SKU: 541 Category: Tags: , , ,

Description

ഒരു ദൈവീക ആധ്യാത്മിക ഗ്രന്ഥത്തെ മനുഷ്യർ എങ്ങനെ മതവൽക്കരിച്ചു എന്നറിയുന്നതിന് വേണ്ടിയുള്ള ഒരു ഉത്തമ ഉപാധിയാണ് ഈ പുസ്തകം. ആധ്യാത്മിക ഗ്രന്ഥങ്ങൾ ബുദ്ധിക്കും യുക്തിക്കും അതീതമായി വ്യാഖ്യാനിക്കപ്പെടേണ്ടതും ആത്മീകഗുരുക്കന്മാർക്ക് മാത്രം ഉള്ളടക്കം പകർന്നുകൊടുക്കാൻ പറ്റുന്നതുമായ തരത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. അത്തരത്തിൽ എന്താണ് വേദപുസ്തകം പറയുന്ന ആത്മീയപൊരുൾ എന്ന് സംഷിക്തരുപത്തിൽ പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ഇത്. ഈ പുസ്തകത്തിലെ ആശയങ്ങൾ തികച്ചും ആത്മീയമായി വിവേചിച്ചു എഴുതിയതായതിനാൽ കാലാകാലങ്ങളായി കണ്ടും കേട്ടും പരിചരിച്ചുവന്ന മതസംഹിതകൾക്ക് എതിരാകാം. എന്നാൽ ഇതാണ് വേദപുസ്തകത്തിലൂടെ സത്യാന്വേഷികൾ ആയ ജനങ്ങളിലേക്ക് നൽകാനായി രചയിതാക്കൾ ആഗ്രഹിച്ച ആത്മീയമർമ്മങ്ങൾ.

  • ലിഖിതങ്ങളിലെ സത്യങ്ങൾ
  • പ്രവചനങ്ങളിലെ സത്യങ്ങൾ
  • നിറവേറപ്പെട്ട സത്യങ്ങൾ
  • മറഞ്ഞിരുന്ന സത്യങ്ങൾ
  • ആത്മീയ സത്യങ്ങൾ

ബൈബിൾ എന്ന ഗ്രന്ഥത്തിൽ മറഞ്ഞിരിക്കുന്ന ആത്മീയ സത്യങ്ങളെ മറനീക്കി അവതരിപ്പിച്ചിരിക്കുന്ന ഒരു ആത്മീയഗ്രന്ഥമാണ് മനോജിൻറെ സുവിശേഷം എന്ന ഈ പുസ്തകം. ഒരുപക്ഷെ മാനുഷിക പാരമ്പര്യ ക്രിസ്തീയ വിശ്വാസത്തെ തകിടം മറിക്കുന്ന നേരിൻറെ ഒരു പുസ്തകം എന്ന് മനോജിൻറെ സുവിശേഷത്തെ വിശേഷിപ്പിക്കാം.

കെട്ടിച്ചമച്ച മതത്തിൻറെ പൊള്ളയായ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും പൊളിച്ചുകാട്ടി മനുഷ്യൻറെ കണ്ണുതുറപ്പിച്ചുകൊണ്ട് ആന്തരിക സത്യത്തെ അനാവരണം ചെയ്തുതരുന്ന ഒരു മഹത്തായ പുസ്തകമാണിത്. കറകളഞ്ഞ ആത്മീയ സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു മാർഗ്ഗദീപമായി നിലകൊള്ളുന്നു.

യേശു എന്ന യഹൂദപുരുഷന്റെ ജീവിതത്തെ ദൈവീക പരിവേഷം ഇല്ലാതെ പച്ചയായി ഈ പുസ്തകത്തിൽ തുറന്നു കാട്ടുന്നു. യേശു സത്യത്തിൽ എന്താണ് പറഞ്ഞതെന്നും ചെയ്തതെന്നും ഏറെ കുറെ ഈ പുസ്തകം വ്യക്തമാക്കി തരുമെന്നുള്ളത് വായിച്ചുതന്നെ മനസ്സിലാക്കേണ്ടുന്ന കാര്യമാണ്. ഒപ്പം യേശുവിലെ ദൈവീക പരിവേഷം എന്താണെന്നും മൂല്യം ഒട്ടും കുറക്കാതെ ഈ പുസ്തകം തുറന്നു കാട്ടിത്തരുന്നു.

ഈ കാലഘട്ടത്തിൽ യേശുവിന്റെ പേരുപറഞ്ഞു ആൾക്കാരെ കബളിപ്പിച്ചും കവർച്ചചെയ്തും കെട്ടിപൊക്കിയിരിക്കുന്ന കപടതകൾ തകർന്നു വീഴുമെങ്കിൽ ഈ പുസ്തകത്തിലൂടെയുള്ള ഉദ്ദേശ്യലക്ഷ്യം സഫലമാകും. നേരിൻറെ വഴിതുറക്കുന്ന ഇത്തരം പുസ്തകങ്ങൾ അടുത്ത തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാകട്ടെ!

6 reviews for Sathya Daiva Pusthakam

  1. Sathya

    ഇത്തരത്തിൽ ഒരു ബുക്ക് ആദ്യമായി വായിക്കുകയാണ്. വിശദീകരിക്കാൻ വാക്കുകൾ മതിയാവില്ല.

  2. Rev Benjamin

    ബൈബിൾ ഇങ്ങനെയാണ് എന്ന് ഇതുവരെയും അറിഞ്ഞിരുന്നില്ല. മതം പഠിപ്പിക്കുന്ന ബൈബിൾ പഠനങ്ങൾ തികച്ചും തെറ്റാണെന്ന് ഈ പുസ്തകം വായിച്ചപ്പോൾ ബോധ്യമായി.

  3. Beena

    വല്ലാത്തൊരു Eye Opener ആണ് ഈ പുസ്തകം. A must read item എന്ന് തന്നെ പറഞ്ഞെ മതിയാകു.
    വിലകൂടുതലായി തോന്നി എന്നാൽ വായിച്ചു കഴിഞ്ഞപ്പോൾ സത്യം അറിയാൻ ശ്രമിക്കുന്നവർക്ക് അത് worth ആണെന്ന് മനസിലായി.

  4. Roy Mathew (verified owner)

    എൻറെ അമ്മേ അടാർ സാധനം. സ്വപ്നത്തിൽ പോലും ബൈബിൾ ഇങ്ങനെ ആണെന്ന് വിചാരിച്ചിരുന്നില്ല. അച്ചാ നിങ്ങൾ ഒരു സംഭവം തന്നെ. thank you so much!

  5. Suja Kuriakose

    അപൂർവങ്ങളിൽ അപൂർവ്വമായ ഒരു പുസ്തകം എന്ന് പറയുന്നതിൽ തെറ്റില്ല. സകലമനുഷ്യരും ഇത് വായിക്കണം മനസിലാക്കണം എന്ന് ആഗ്രഹിച്ചു പോകുന്ന പുസ്തകം. ക്രിസ്തീയവിശ്വാസങ്ങളെയും സത്യത്തെയും എങ്ങനെയൊക്കെ ഇന്ന് മതവത്കരിച്ചിരിക്കുന്നു എന്ന് ഈ പുസ്തകം വായിക്കുമ്പോഴാണ് തിരിച്ചറിവുണ്ടാകുന്നത്. ഇങ്ങനെ ഒരു പുസ്തകം എഴുതാൻകാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു.

  6. John B Zach

    ഈ പുസ്തകം സാധാരണക്കാർ വായിച്ചാൽ മനസിലാകാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ എനിക്ക് മറ്റുള്ളവർക്ക് റെക്കമെന്റ് ചെയ്യാൻ പറ്റില്ല. അനേഷിച്ചു വരുന്നവർ മേടിക്കട്ടെ. എൻറെ അഭിപ്രായത്തിൽ ഈ ബുക്ക് വായിക്കണം എന്ന് ആഗ്രഹമുള്ളവർ നല്ല ക്യാഷ് മുടക്കിത്തന്നെ മേടിക്കണം

Add a review
All fields marked with an asterisk (*) are required