Description
Impartation of Divine Spiritual Culture through Enlightenment.
antaryAmi (RiseUP) എന്നു പറയുന്ന ഈ Training Program ഒരു മതത്തെ കുറിച്ചുള്ള പഠനം അല്ല.
ഇതിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിൽ ഒരു “പരിവർത്തനം” ഉണ്ടാകണം എന്നുള്ളതാണ് ഈ Program കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ മാനുഷിക പ്രകൃതത്തിൽ ഉള്ള ജീവിതത്തിൽ നിന്നും ദൈവം ആഗ്രഹിക്കുന്ന ദൈവീക പ്രകൃതത്തിൽ ഉള്ള ഒരു Transformation നു വേണ്ടിയുള്ള ഒരു waiting period. ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഒരു പരിവർത്തനത്തിന് വേണ്ടി നമ്മൾ ദൈവ സന്നിധിയിൽ വിധേയപ്പെടണം അപ്പോൾ അകത്ത് പരിവർത്തനം നടക്കും. ദൈവ ചൈതന്യത്തിനകത്തു concentrate ചെയ്തു ഇരിക്കണം. അതിന് ദൈവത്തിന്റെ പരിജ്ഞാനം നമുക്ക് വേണം. അതിന്റെ ആദ്യത്തെ source കർത്താവാണ്. ദൈവം ആഗ്രഹിക്കുന്ന ഒരു പരിവർത്തനം അകമേയാണ് നടക്കേണ്ടത്.
Shanty Jose –
എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു അന്തർയാമി ട്രൈനിംഗ്… എനിക്ക് എന്റെ പിതാവിനേ ഹൃദയത്തിലും ആത്മാവിലും മനസ്സിലും ശരീരത്തിലും അനുഭവിക്കുവാനും ആസ്വദിക്കുവാനും… ഞാൻ പിതാവിലും പിതാവ് എന്നിലും ആയുള്ള എന്റെ ജീവിതത്തിലേയ്ക്ക് വഴി തുറന്നു തന്നത് ഈ അന്തർയാമി ക്ലാസ് ആയിരുന്നു… ഈ ക്ലാസ് കഴിഞ്ഞപ്പോൾ എന്നിൽ ഒരു ഹെവൺലികൾച്ചർ രൂപപ്പെട്ടു… അതുകൊണ്ട് തന്നേ എന്റെ അനുഭവത്തിൽ സ്പിരിച്വാലിറ്റിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉപകാരമാണ് അച്ചന്റെ ഈ ട്രൈനിംഗ്പ്രോഗ്രാം… Thank you acha… 🙏🙏💖💖
Mary C.A –
This program is very good 👍
Kala Kamal Mahal –
മനുഷ്യന്റെ മൂല്യവും അവനിലെ തികഞ്ഞ ദൈവീകതയും വെളിപ്പെടുത്തുന്നതായിരുന്നു “അന്തര്യാമി”. ദൈവത്തെ കുറിച്ചുള്ള മാനുഷിക സങ്കൽപം മാറി ശെരിയായ ദൈവീക ബന്ധത്തെ ഉള്ളിൽ ഉറപ്പിക്കുന്ന,ധൈര്യവും സന്തോഷവും നൽകുന്നതാണ് അന്തര്യാമി. അറിവിൽ നിന്നും പരിജ്ഞാനത്തിലേക്ക് ഉയർത്താൻ അന്തര്യാമിക്ക് സാധിക്കും എന്നതിന് 100% ഉറപ്പ്. അടുത്ത സെഷന് വേണ്ടി പ്രതീക്ഷയോടെ ഇരിക്കുന്നു
Biju SS –
Very good program
Biju SS –
Very good program disciple ship
Biju SS –
Very good program
ഗുരുശിഷ്യ ബന്ധവും ഇതുവരെ കേട്ടിട്ടില്ലാത്ത അകത്തെ മനുഷ്യൻറെ പ്രവർത്തനങ്ങളും തിയോളജി എന്താണ് ആത്മീയ ലോകത്തിൻറെ കാര്യങ്ങൾ ഇതിനൊക്കെ കുറച്ച് എനിക്ക് മനസ്സിലാക്കാൻ കഴിയും ഞാൻ വിചാരിച്ചത് എല്ലാം ഒന്നാണെന്ന്
Alice. A. –
antaryAmi (Riseup)എന്ന program -ലൂടെ :-(1)ജീവചൈതന്യമായ ദൈവത്തിന്റെ ഒരു ജീവന്റെ കണിക എന്റെ ഉള്ളിലാണ് ഇരിക്കുന്നതെന്ന് ഞാൻ മനസിലാക്കി. അതിനാൽ ദൈവത്തിന്റെ മുൻപിൽ മനുഷ്യന് ജാതിയോ, മതമോ ഇല്ലായെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ എല്ലാ മതത്തിലുള്ളവരെയും എനിക്ക് ഒരുപോലെ സ്നേഹിക്കാൻ കഴിയുന്നു. (2). എനിക്ക് ആത്മീയതയിൽ ജനിക്കാൻ സാധിച്ചു. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ജീവിക്കാൻ സാധിക്കുന്നു. അതിനാൽ എന്റെ വ്യക്തിത്വത്തിന് വികസനം ഉണ്ടാകുവാൻ തുടങ്ങി. (3). എന്റെ ഹൃദയത്തിൽ ഒരു വിശുദ്ധികരണം നടന്നു. ജീവിതത്തോടുള്ള ഭയം ഇല്ലാതായി. ഒരു ദൈവീകഭാവം എന്നിൽ ഉണ്ടായി വന്നു. (4). എന്റെ ഉള്ളിലിരിക്കുന്ന ദൈവജീവനെ വളർച്ചയിലേക്ക് കൊണ്ടുവരുവാൻ ഒരു ഗുരുജിയെ ദൈവമായിട്ട് appoint ചെയ്തു തന്നു.(5). Spiritual Meditation ചെയ്യാൻ സാധിക്കുന്നു. അതിനാൽ എന്റെ ഹൃദയത്തിൽ ഒരു പരിവർത്തനം ഉണ്ടായി. എന്റെ Spirit sense activate ആക്കി ഒരു നല്ല മനസ്സാക്ഷി keep ചെയ്തു ആത്മപ്രമാണത്തിൽ ജീവിക്കാൻ സാധിക്കുന്നു. ഒരു ദൈവീക സംസ്കാരത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ program വളരെ അനുഗ്രഹമായിരിക്കും. അതിനായി എന്റെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കും 🙏
K K Stephen –
എന്റെ 71 വർഷത്തെ ജീവിത അനുഭവങ്ങളിൽ എന്നെ ഏറ്റവും സ്വാധീനിച്ചതും ഹൃദയത്തെ സ്പർശിച്ചതുമായ ഒരു മഹത്തായ അനുഭവം ആയിരുന്നു AntaryAmi ട്രെയിനിങ്. ഇതിലൂടെ എനിക്ക് മനസിലായത് പ്രപഞ്ച സൃഷ്ട്ടാവായ ഈശ്വരൻ ഒന്ന് മാത്രമേ ഉള്ളു ഇന്നാണ്. മതങ്ങൾ ആ ഈശ്വരനെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വിവിധ പേരുകൾ നൽകിയിരിക്കുന്നു എന്ന് മാത്രം.എന്റെ പിതാവ് എന്നിൽ വസിക്കുന്നു എന്ന ഉത്തമ ബോധ്യം എനിക്ക് ഉണ്ടായി. ഈ ട്രൈനിങ്ങിലൂടെ എന്നിൽ ഒരു സ്വർഗീയ സംസ്കാരം ഉടല്ലെടുത്തു. ആത്‍മിയതയെ പറ്റി കൂടുതൽ അറിയുവാനും അനുഭവിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് Dr.K.G Manoj അച്ചന്റെ ഈ ട്രെയിനിങ് പ്രോഗ്രാം ഒരു മുതൽക്കൂട്ടാണ് .
Thank you അച്ചാ 🙏🏻
KK Stephen