യേശുവിൻറെ ഒന്നാം മരണം ജഡത്തിൽ നന്മതിന്മ പ്രവർത്തിച്ച് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള സ്വയത്തിൻറെ ജീവനില്ലാത്ത അവസ്ഥ ആയിരുന്നു. യേശുവിൻറെ രണ്ടാം മരണം മതത്തിൻറെ അടിച്ചമർത്തലിൽ സ്വാതന്ത്രമില്ലാതെ പാപത്തിൽ ആയിരുന്ന ജനങ്ങളുടെ അതിക്രമണങ്ങളെ തന്നിൽ വഹിച്ചു അവരെ സ്വാതന്ത്രത്തിലേക്ക് നയിച്ചപ്പോൾ തനിക്കുണ്ടായ പീഡനങ്ങളും, തന്നിൽ നിക്ഷിപ്തമായ ദൈവീകപദ്ധതികളിൽ മുന്നേറാനാവാതെ പ്രവർത്തനക്ഷമത നശിപ്പിക്കുന്ന മതനേതാക്കന്മാർ ആസൂത്രണം ചെയ്ത നിശ്ചലാവസ്ഥയുമാണ് ക്രൂശിലെ മരണം. യേശുവിൻറെ അടക്കവും ഉയിർപ്പും രണ്ടാമത്തെ മരണത്തിൽ നിന്നായിരുന്നു. ഈ മരണവും അടക്കവും ഉയർപ്പും ഒരു സംഭവമല്ല നിരന്തരം സംഭവിച്ച […]

വിശ്വാസമോഅതോ വിധിയോ?
ഒരു സ്ഥലത്തു മൂന്ന് കർഷകർ ഉണ്ടായിരുന്നു. പതിവ് പോലെ തങ്ങളുടെ കൃഷിപാടത്തു നെൽകൃഷി ചെയ്യാനായി വിത്ത് വിതകുകയും അതിൽ നിന്നുണ്ടായ തൈകൾ നടുകയും ചെയ്തു. നെൽച്ചെടികൾ വളർന്നു കതിർ ഉണ്ടാനുള്ള സമയം അടുത്തപ്പോഴാണ് ന്യുനമർദ്ദം കാരണം വലിയ മഴ വരുന്നുണ്ട് എന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും ഉണ്ടായത്. മാത്രവുമല്ല നെല്ല് കൃഷിചെയ്ത കർഷകർ അടുത്തുള്ള കനാലിലേക്ക് വെള്ളം വാർന്നുപോകാനായുള്ള വലിയ ചാല് നിർമ്മിക്കണം എന്നുള്ള അറിയിപ്പും ഉണ്ടായി. വെള്ളം വാർന്നുപോകാനുള്ള ചാല് നിർമ്മിച്ചില്ലങ്കിൽ മഴ കൂടിയാൽ […]

പത്ത് കല്പനകൾ
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത് യഹോവ എന്നതല്ല യാഹ് വെഹ് (YahWeh) എന്നതാണ് ശരിയായ വാക്ക്. യാഹ്‌വെഹ് എന്നത് ഓരോ വ്യക്തിയിലേയും മൂക്കിലേക്ക് ഊതി കയറ്റിയ ജീവാത്മാവായ ദൈവാംശം ആണ്. ഓരോ വ്യക്തിയിലും ഇരിക്കുന്ന ആ ദൈവാംശത്തിലൂടെ മാത്രമേ പ്രപഞ്ചസൃഷ്ടാവിൻനെ ആസ്വദിക്കാനാകുകയുള്ളൂ. എന്നാൽ യഹോവ എന്നത് യാഹ്‌വെഹ് എന്നവാക്കിന് പകരം പിന്നത്തേതിൽ മതവക്താക്കൾ തിരുകികയറ്റിയ യഹൂദന്മാരുടെ ഒരു ഗോത്രദൈവത്തിൻറെ പേരാണ്. സത്യവും മിഥ്യയും നാം തിരിച്ചറിയണം. നമ്മുടെ ഉള്ളിൽ അക്കിത്തന്ന […]

യേശു പഠിപ്പിച്ച പ്രാർത്ഥന
യഥാർത്ഥ പ്രാർത്ഥനയ്ക്ക് രണ്ടു തലങ്ങൾ (Dimensions) ഉണ്ട്. ദൈവവുമായി ലയിച്ചു ചേർന്ന് ഒന്നാകുന്ന അവസ്ഥ (ധ്യാനം) സംഭവിക്കേണ്ടുന്നത് എന്താണോ അത് ക്രീയാത്മക തയോടെ ചിന്തിച്ചു വിശ്വാസത്തോടെ അധികാരത്തോടെ പ്രഖ്യാപിക്കുക എന്നത് (വാഴ്ച) ഈ രണ്ടു പ്രാർത്ഥന രീതികളാണ് യേശുവിന്റെ ജീവിതത്തിൽ കാണുവാനായി കഴിയുന്നത്. യേശുവാണല്ലോ ക്രിസ്തീയ നായകൻ, മാത്രവുമല്ല യേശുവിനെപോലെ (യേശുവിൻറെ ജീവിതം പോലെ) സകലത്തിലും വളരുക എന്നതാണല്ലോ ജീവിത ലക്ഷ്യം. അങ്ങനെയാണെങ്കിൽ നമ്മുടെയും ജീവിതത്തിൽ യേശുവിൽ ഉള്ളതുതന്നെ ഉണ്ടാകണം, ഇല്ലാത്തതു മാറ്റപ്പെടുകയും വേണം. ധ്യാനം: പ്രാർത്ഥനയുടെ […]