Wishlist Share
Share Course
Page Link
Share On Social Media
Categories: Spiritual

About Course

ഇന്ന് പലരും ബൈബിൾ പോലുള്ള ആത്മീയ ഗ്രന്ഥങ്ങളെ വളരെ വികലമായി പഠിപ്പിക്കുന്നു. 

ഇന്ത്യയിൽ അല്പസ്വല്പം കഴിവുണ്ടെങ്കിൽ especially മലയാളികൾക്ക് എന്തും വിൽക്കാം. അല്പം marketing skill ഉപയോഗിച്ചാൽ മലയാളികൾ മൂക്കും കുത്തി വീഴും. മലയാളിക്ക് quality quantity ഒന്നുമല്ല വേണ്ടത് നന്നായി എന്നെ പറ്റിച്ചാൽ ഞാൻ എന്തുവില കൊടുത്തും മേടിക്കാൻ തയ്യാറാണ് എന്നുള്ള mind set ഉള്ളപ്പോൾ കണ്ണിൽ പൊടിയിടാൻ അറിയാവുന്നവർക്ക് നന്നായി മലയാളിയുടെ ഈ nature നെ ഉപയോഗപ്പെടുത്താം. അത് ഭക്തിയും ഭയവും ഉള്ള മതാമരമായ കാര്യങ്ങൾ ആണേൽ മുതൽ മുടക്കില്ലാതെ കോടികൾ ഉണ്ടാക്കാം.

ഒരു ഉദാഹരണം പറഞ്ഞാൽ LUX പോലുള്ള Soap Indian quality യും വിദേശത്തുള്ള quality യും ഒന്ന് compare ചെയ്താൽ മതിയാകും. ഇതുപോലെ ഓരോ ഉല്പന്നവും ഓരോ service ഉം ഇന്ത്യയിൽ വിൽക്കാൻ advertisement and marketing techniques മാത്രം മതി. ഒരുകാരണവശാലും ഇന്ത്യൻ വിപണിക്കുവേണ്ടി ഉണ്ടാകുന്ന ഉത്പന്നങ്ങൾ വിദേശത്തൊരിടത്തും വിൽക്കാൻ പറ്റില്ല. അതിനാൽ വിദേശത്തേക്ക് കയറ്റിയയക്കാൻ ഗുണമേന്മയുള്ളത് വേറെ ഉണ്ടാക്കണം.

മറ്റൊരു ഉദാഹരണം നമ്മുടെ നാട്ടിൽ സുലഭമായി ഉല്പാദിപ്പിക്കുന്ന തേയില, export quality ഉത്പന്നങ്ങൾ ഒരിക്കലും ഇന്ത്യൻ വിപണിയിൽ മേടിക്കാൻ കിട്ടില്ല. ഇവിടെ last grade മാത്രമേ കിട്ടു, ഇന്ത്യക്കാർക്ക് അതാണ് ഇഷ്ടവും (പ്രീയ നായകന്മാരുടെ പരസ്യത്തിലൂടെ ഇഷ്ടപ്പെടുത്തിയത്).

ഇതുപോലെ തന്നെയാണ് ഇന്ന് മതകച്ചവടവും. ഏറ്റവും നിലവാരം കുറഞ്ഞ ആചാരാനുഷ്ടാനങ്ങൾ പഠിപ്പിക്കലുകൾ സിദ്ധാന്തങ്ങൾ പറഞ്ഞു സാക്ഷര കേരളത്തെ വിദഗദ്ധമായി കബളിപ്പിച്ചു കോടികൾ ഉണ്ടാകുന്ന മതസ്ഥാപനങ്ങളെയും മതവക്താക്കളെയും കാണുമ്പോൾ സഹതാപം തോന്നുന്നു. കോടികൾ വാരിക്കൂട്ടുന്നവരെ ഓർത്തിട്ടല്ല, പറ്റിക്കപെടുന്ന ജനങ്ങളെ ഓർത്തിട്ട്.

എന്നാൽ ഏറ്റവും വിഷാദകരമായ മറ്റൊരു സത്യാവസ്ഥ എന്താണെന്ന് വച്ചാൽ – അതിനും ഒരു ഉദാഹരണം പറയാം. കേരളത്തിലെ ഏറ്റവും പ്രമുഖമായ shopping mall ൽ വിഷം നിറഞ്ഞ high chemical preservatives കൊണ്ട് പൊതിഞ്ഞ ഒരു ഉത്പന്നം അതിൻറെ packet label ൽ കണുന്ന amount കൊടുത്തു വിലപേശാതെ മലയാളി മേടിക്കും. എന്നാൽ അതെ സാധനം ഒട്ടും വിഷമില്ലതെ fresh ആയി അല്പംപോലും preservatives ഇല്ലാതെ കുറച്ചു വിലകൂട്ടി ഒരു സാധാരണ വഴിയോര കച്ചവടക്കാരൻ വിൽക്കുന്നു എന്നിരിക്കട്ടെ, ഒന്നാമത് വഴിയോരത്തു നിന്നും മേടിക്കാൻ prestige പലരെയും അനുവദിക്കില്ല. ഇനി അനുവദിച്ചാൽ തന്നെ ഒരു നാണവും ഇല്ലാതെ തരംതാഴ്ന്ന രീതിയിൽ വിലപേശും.

ഇനി വേറൊരു ഉദാഹരണം പറയാം – നാട്ടുവൈദ്യന്മാർ തങ്ങളുടെ ജീവിതം ഹോമിച്ചു ആർജിച്ചെടുത്ത അറിവും കഴിവും ഉപയോഗപ്പെടുത്തി പല മാറാരോഗങ്ങൾക്കും ഒറ്റമൂലി കണ്ടെത്തി വച്ചിട്ടുണ്ട്, അത് ഇന്നും പലയിടത്തും available ആണുതാനും വില ചിലപ്പോൾ അല്പം കൂടും എന്നുമാത്രം. കാരണം പലസ്ഥലങ്ങളിൽ പോയി പച്ചിലകളും വേരുകളും പൂവുകളും ഒക്കെ collect ചെയ്തു ശ്രമകരമായി കൂട്ടിയോജിപ്പിക്കേണ്ട രീതിൽ പാകപ്പെടുത്തി നൽകുമ്പോൾ വിലകൂടും. എന്നാൽ മലയാളികൾക്ക് പറ്റിക്കപെടുന്നു എന്നറിഞ്ഞിട്ടും side effect ഉള്ള English മരുന്നുകൾ നിർദേശിക്കുന്ന lab test ഇതൊക്കെ നൽകുന്ന multi specialty hospital ആണ് താല്പര്യം.

ഇതുപോലെ കറകളഞ്ഞ pure ആയ ആത്മീയ കാര്യങ്ങൾ സത്യസന്ധതയോടെ പഠിപ്പിച്ചാൽ അത് ചവിട്ടി തേച്ചിട്ട് കപടതകളുടെ ആരാവാരങ്ങളുടെ പുറകെ ഓടാനാണ് മലയാളികൾക്ക് ഇഷ്ടം. പുറം പൂച്ചുകൾ ആണ് എന്നും മലയാളിക്ക് ആകർഷണം.

ഒടുവിൽ ആർക്കാണ് നഷ്ടം…

നിത്യോപ്രയോഗ സാധനങ്ങൾ ഇങ്ങനെ നിലവാരമില്ലാത്തത് ഉപയോഗിച്ച് ഉപയോഗിച്ച് അവസാനം നിത്യരോഗാവസ്ഥയിൽ എത്തുമ്പോൾ നെടുവീർപ്പിടും… അന്നേ അത് തിരിച്ചറിയൂ…

ചികില്സാരീതികൾ മരുന്നുകൾ ഇങ്ങനെ multi specialty hospital ൽ മാത്രം പോയി പോയി അവസാനം ഞങ്ങൾ maximum ചെയ്തു ഇനി രക്ഷയില്ല ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞു വിടുമ്പോൾ നെടുവീർപ്പിടും… അന്നേ അത് തിരിച്ചറിയൂ…

ഇതുപോലെ തന്നെ മതപരമായ കാര്യങ്ങളും, സത്യം അറിയുമ്പോൾ മിക്കവാറും കട്ടിലിൽ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിൽ പ്രായം ആയിട്ടുണ്ടാകും, അപ്പോ പിന്നെ അറിഞ്ഞിട്ടു എന്ത് നേട്ടം, നെടുവീർപ്പിടും… അന്നേ അത് തിരിച്ചറിയൂ…

ചില കുട്ടികളോട് പറയുന്നത് കേട്ടിട്ടില്ലേ, മക്കളെ ഇങ്ങനെ സമയം കളയരുത് കളിച്ചു നടക്കരുത് ഇപ്പോ നിനക്കത് പറഞ്ഞാൽ മനസിലാകില്ല, പിന്നെ ഇതോർത്തു ദുഖിക്കേണ്ടിവരും എന്നൊക്കെ, അതുപോലെ തന്നെ ഈ ആത്മീയ വിഷയവും. ഇപ്പോ മെത്രാന്മാരുടെയും അച്ചന്മാരുടെയും പൂജാരിമാരുടെയും പാസ്റ്റർമാരുടെയും കൂട്ടായ്മയുടെയും മതധ്യാനകേന്ദ്രങ്ങളുടെയും ഒക്കെ പിന്നാലെ നടന്നു സമയവും പണവും ആരോഗ്യവും പാഴാക്കും, എന്നാൽ അത് പാഴാക്കൽ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും ഭൂമിവിടാൻ സമയമായിട്ടുണ്ടാകും.

ശരിയായ ആത്മീയത എന്താണെന്നും അത് എങ്ങനെ തുടങ്ങാം എന്നും നിങ്ങൾക്കറിയണം എങ്കിൽ ഈ ഓൺലൈൻ കോഴ്സ് കുറച്ചൊക്കെ നിങ്ങളെ സഹായിക്കും.

യേശുവും ശിഷ്യന്മാരും ജീവിച്ചതുപോലെ എനിക്കും ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനം എന്തെന്നും ഇതിലൂടെ നിങ്ങൾക്ക് മനസിലാകും.

അതുപോലെ ദൈവമില്ല, ആരാണ് ഈ ദൈവം എന്നൊക്കെയുള്ള കുട്ടികളുടെ സംശയം നിങ്ങൾക്ക് മാറ്റികൊടുക്കാൻ ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കും. ദൈവീക സങ്കൽപം എന്നാണെന്ന് വളരെ വ്യക്തതയോടെ നിങ്ങൾക്ക് മനസിലാക്കാൻ ഈ videos നിങ്ങൾ ശ്രദ്ധയോടെ കാണൂ…

Show More

What you'll learn

  • This study will help to understand the spiritual truths hidden beyond the scriptures

Course Content

This study will help to understand the spiritual truths hidden beyond the scriptures

  • Lesson 1
  • Lesson 2
  • Lesson 3
  • Lesson 4
  • Lesson 5

Student Ratings & Reviews

No Review Yet
No Review Yet