Wishlist Share
Share Course
Page Link
Share On Social Media
Categories: Bible Life Spiritual

About Course

Law of Spirit (Christ Revelation) ആത്മാവിന്റെ സംസ്കാരം

ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ തന്നെ അവനിൽ ഉരുവായി വരേണ്ട ഒന്നാണ് ദൈവാത്മാവിന്റെ സംസ്കാരം. ദൈവാത്മാവിന്റെ സംസ്കാരം ദൈവാത്മാവിൽ നിന്നും വരുന്നതാകുന്നു. കർത്താവായ യേശുക്രിസ്തു തന്റെ ശിഷ്യരിലും തന്നിലുള്ളതുപോലെ തന്നെ ദൈവാത്മാവിന്റെ സംസ്കാരം ഉടലെടുക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തന്നെ പൂർണമായി ദൈവത്തിങ്കലേക്ക് വിട്ടുകൊടുക്കുക എന്നതിൽ കൂടിയാണ് ഒരുവനിൽ ആത്മാവിന്റെ സംസ്കാരം ഉടലെടുക്കുന്നത്. കർത്താവായ യേശുക്രിസ്തുവിൽ ഇത് വളരെ ശക്തമായിരുന്നു. പിതാവിന്റെ ഹിതത്തിനു വേണ്ടി തന്നെ പൂർണമായും യേശുക്രിസ്തു വിട്ടുകൊടുക്കുകയായിരുന്നു. കർത്താവായ യേശുക്രിസ്തുവിൽ ഒപ്പം കൂടെ ചേർന്ന് മൂന്നര വർഷക്കാലം നടന്ന പത്രോസിൽ ആത്മാവിന്റെ സമർപ്പണം ശക്തമായിരുന്നു എങ്കിലും പലപ്പോഴും മാനുഷികതയിൽ കൂടി വന്ന ചിന്തകളും വൈകാരിക തലങ്ങളും പത്രോസിനെ ആടി ഉലയിപ്പിച്ചു. വലയും വള്ളവും വിട്ട് യേശുവിനെ അനുഗമിച്ചു എങ്കിലും മാനുഷികതയിൽ കൂടി വന്ന ചിന്തകളും വൈകാരിക തലങ്ങളും വീണ്ടും പത്രോസിനെ വലയിലേക്കും വെള്ളത്തിലേക്കും നയിക്കുകയുണ്ടായി. താൻ ആരെന്ന് ജനം പറയുന്നു എന്ന യേശുവിന്റെ ചോദ്യത്തിന് ‘അത്യുന്നതനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു യേശു’ എന്ന് ആത്മാവിന്റെ ശബ്ദം കേട്ട് പത്രോസിന് പറയാൻ കഴിഞ്ഞുവെങ്കിലും പിന്നീട് ഒരിക്കൽ യേശുവിന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും ഉദ്ദേശം മനസ്സിലാക്കാതെ ആത്മാവിന്റെ ശബ്ദത്തെ ശരിയായി കേൾക്കാനും മനസ്സിലാക്കാനും സാധിക്കാതെ യേശുവിനെ ഉപദേശിക്കാൻ തുനിഞ്ഞു. പലതരത്തിലുള്ള അത്ഭുത പ്രവർത്തികളും യേശുവിന്റെ കാലശേഷം പത്രോസിനെ ചെയ്യാൻ സാധിച്ചു എങ്കിലും യേശു ആഗ്രഹിച്ച ഒരു പൂർണ്ണതയുടെ വെളിപ്പെടൽ പത്രോസിൽ ഉണ്ടായില്ല. അതിന് കാരണം ബുദ്ധിയിൽ ഗ്രഹിച്ചുവെച്ച ചില മാനുഷിക നിബന്ധനകൾക്ക് കൂടി വിധേയപ്പെട്ടായിരുന്നു പത്രോസിന്റെ ജീവിതശൈലി.

എന്നാൽ പത്രോസിൽ നിന്ന് നേരെ വിപരീതം ആയിരുന്നു പൗലോസ്. ആദ്യ കാലഘട്ടങ്ങളിൽ യേശുവിനും യേശുവിന്റെ അനുയായികൾക്കും വിരോധം ആയിട്ടാണ് പൗലോസ് പ്രവർത്തിച്ചത് എങ്കിലും ദൈവാത്മാവിന്റെ ശബ്ദം കേട്ട് അതേ ദേവാത്മാവിന്റെ ഹിതത്തിനൊത്ത വണ്ണം തന്നെ ഏൽപ്പിച്ചതിനു ശേഷം പൗലോസ് പിന്നീട് ഒരിക്കലും തന്റെ മാനുഷികതയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലായിരുന്നു. താൻ അന്നുവരെ പഠിച്ചതും ഗ്രഹിച്ചതും നേടിയെടുത്തതുമൊക്കെയും തന്നിൽ നിന്നും മാറ്റി ദൈവിക സംസ്കാരം തന്നിൽ നിറയ്ക്കാൻ പൗലോസ് തന്നെത്തന്നെ ശക്തമായി ദൈവത്തിൽ സമർപ്പിക്കുകയായിരുന്നു. മാനുഷിക തലങ്ങളിൽ ഉള്ള വെല്ലുവിളികളെ അതിജീവിക്കുന്ന ദൈവീക ശക്തിയെ പൗലോസ് നിരന്തരം അനുഭവിച്ചറിയുകയായിരുന്നു. ദൈവാത്മാവിൽ ശരിയെന്ന് പൗലോസിന് മനസ്സിലാകുന്ന കാര്യങ്ങൾ മനുഷ്യമനസ്സിൽ ശരിയല്ല എന്ന് തോന്നിയാലും അതിനെ വകവയ്ക്കാതെ ദൈവഹിതം മാത്രം അറിഞ്ഞ സഞ്ചരിക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു പൗലോസ്. ദൈവഹിതത്തിനനുസരിച്ച് മാത്രം സഞ്ചരിക്കുക എന്നത്  ആത്മാവിന്റെ സംസ്കാരമാണ്. എല്ലാവരിലും ക്രിസ്തു വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ എല്ലാവരും ഒന്നാണെന്നും വിശ്വസിക്കുകയും സ്നേഹിക്കുകയും തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തതും ആത്മസംസ്കാരത്തിന്റെ ഭാഗമാണ്. പൗലോസ് ചെയ്ത പ്രവർത്തനങ്ങളിൽ മുഴുവനും സ്വന്തമായി ശ്രേഷ്ഠത ഏറ്റെടുക്കാതെ ആ ശ്രേഷ്ഠത മുഴുവനായും പിതാവായ ദൈവത്തിന് സമർപ്പിച്ചതും അതൊരു ദൈവീക സംസ്കാരമാണ്. ദൈവത്തിൽനിന്ന് കേൾക്കുക ദൈവത്തിൽ നിന്ന് കാണുക ദൈവത്തിൽ നിന്ന് സംസാരിക്കുക ദൈവത്തിലൂടെ നടക്കുക എന്ന ജീവിതശൈലിയെ വളരെ വ്യക്തമായും അതൊരു ആത്മസംസ്കാരമാണെന്ന് പൗലോസിന്റെ ജീവിതത്തിൽ കൂടി നമുക്ക് തുറന്നു തരുന്നു.

കർത്താവായ യേശുക്രിസ്തുവിനെ പോലെ തന്നെത്താൻ പുകഴ്ച എടുക്കാതെയുള്ള ജീവിതം ആത്മസംസ്കാരത്തിന്റെ ഭാഗമാണ്.  കുറ്റങ്ങളും കുറവുകളും നോക്കി മറ്റുള്ളവരെ അകറ്റിനിർത്താതെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നത് ദൈവാത്മാവിന്റെ സംസ്കാരമാണ്. ദൈവാത്മാവിൽ നിന്ന് വരുന്ന ശരിയായ ശബ്ദത്തിനനുസരിച്ച് ജീവിക്കുക എന്നതും ആത്മാവിന്റെ സംസ്കാരമാണ്. ദൈവാത്മാവിന്റെ സംസ്കാരത്തിൽ മാനുഷികതയ്ക്ക് പ്രസക്തി ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ മാനുഷികതയിൽ നിന്നുളവാകുന്ന വികാരങ്ങൾക്ക് ആത്മസംസ്കാരത്തിലുള്ള ജീവിതത്തിൽ സ്ഥാനമില്ല. ആത്മസംസ്കാരത്തിന്റെ അടിസ്ഥാനം തികഞ്ഞ ദൈവിക സ്നേഹമാണ്. പിതാവായ ദൈവവുമായുള്ള പൂർണ്ണ ബന്ധത്തിനകത്തു നിന്നല്ലാതെ ഈ ആത്മസംസ്കാരം ഒരുവനിൽ ഉളവാകുകയില്ല. ആത്മാവിന്റെ സംസ്കാരം ആത്മാവായ ദൈവത്തിൽ നിന്ന് ഉളവാകുന്നതാകുന്നു.

Show More

What Will You Learn?

  • Culture of Heaven
  • Authority of Heaven
  • Privilege of Heaven
  • Law of Heaven

Course Content

Introduction
New Creation Revelation

  • New Creation Part 1
  • New Creation Part 2
  • Heaven the throne of God
  • The Kingdom of God
  • The Kingdom of Heaven Part 1
  • The Kingdom of Heaven Part 2

Simon to Peter Transformation
New Creation

Saul to Paul Transformation
New Creation

New Revelation
New Creation

Student Ratings & Reviews

No Review Yet
No Review Yet